തളിക്കുളം : തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അധ്യക്ഷയായി.8, 9,10,14,15 തിയതികളിലായി തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഹാൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് കലാ-കായിക പരിപാടികൾ നടക്കുന്നത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, പഞ്ചായത്തംഗങ്ങളായ ഐ.എസ് അനിൽകുമാർ, വിനയ പ്രസാദ്, സന്ധ്യ മനോഹരൻ, കെ.കെ സൈനുദ്ദീൻ, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി പീതാംബരൻ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി ഹനീഷ് കുമാർ, ജെ.എച്ച്.ഐ ജെതിൻ, ആശ വർക്കർമാരായ സബിത, വിജന, മുൻ യൂത്ത് കോഡിനേറ്റർ പി.എം ഷാഫി, പ്രേംകുമാർ മാസ്റ്റർ, എ.എം റിഹാസ് നേതൃത്വം നൽകി.