അരിമ്പൂർ:76 ലക്ഷം രൂപ ചിലവഴിച്ച്അരിമ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച കുടുംബശ്രീ കാൻ്റിൻ ആൻ്റ് ടോയ്ലറ്റ് കോംപ്ലക്സ് റവന്യുമന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ അധ്യക്ഷനായി. നൂതന സംവിധാനങ്ങളോടു കൂടിയ അടുക്കളയും ഗുണമേന്മ ഉറപ്പുവരുത്തുന്ന ഭക്ഷണവും ക്യത്യതയാർന്ന സേവനവും ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ജില്ലമിഷൻ കോ ഓർഡിനേറ്റർ ഡോ.കെ.കവിത, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻറ് സി.ജി.സജീഷ്, മണലൂർ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ്മാരായ സൈമൺ തെക്കത്ത്, ശുഭസുരേഷ്, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ എന്നിവർ സംസാരിച്ചു.
റെക്കോഡ് വേഗത്തിൽ അരിമ്പൂരിലെ കൊലപാതക കേസ് തെളിയിച്ച അന്തിക്കാട് എസ് എച്ച് ഒ യുടെയും എസ്പിയുടെയും നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളെയും, തെരുവിൽ നിന്ന് കളഞ്ഞ് കിട്ടിയ 25,000 രൂപ ഉടമയെ തിരഞ്ഞ്പിടിച്ച് തിരികെ നൽകിയ ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് രാജിമനോജ്, സെക്രട്ടറി ധനിയ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങി വവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.