ചെന്ത്രാപ്പിന്നി: ദേശീയപാതയില്‍ ചെന്ത്രാപ്പിന്നി സെന്ററില്‍ കാറിന് നേരേ ആക്രമണം. നാട്ടികയില്‍ നിന്നും കയ്പമംഗലത്തേക്ക് വരികയായിരുന്ന നാട്ടിക സ്വദേശി സലീമിന്റെ കാറിനു നേരെയാണ് ആക്രമണമുണ്ടായത്.
പതിനേഴാം കല്ലില്‍വെച്ച് കാര്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേര്‍ കാറിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം കാര്‍ ചെന്ത്രാപ്പിന്നി സെന്റലെത്തിയപ്പോഴാണ് രണ്ട് ബൈക്കുള്‍ വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി കാര്‍ ആക്രമിച്ചത്. കാറിന്റെ പിന്‍ഭാഗത്ത് ചില്ല് അടിച്ചുതകര്‍ത്തിട്ടുണ്ട്.
കാറിലുണ്ടായിരുന്ന സലീമിന്റെ സുഹൃത്ത് സിജാദ് തടയാന്‍ ചെന്നതോടെ ഇയാളെയും സംഘം മര്‍ദ്ദിച്ചു. സിജാദിനെ ചെന്ത്രാപ്പിന്നി അല്‍ ഇക്ബാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കയ്പമംഗലം പോലീസ് അന്വേഷണം നടത്തിവരുന്നു