ചാവക്കാട്: ചാവക്കാട് ബീച്ചിൽ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൽ ചാളകളുടെ തിരക്ക്. കടലിൽ തിരമാലകൾക്കു മുകളിൽ കൂടി നടന്ന് കാൽകാഴ്ച്ചകൾ അനുഭവിക്കാനും, ആസ്വദിക്കാനും കഴിയുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിൽ ചാള ചാകരയിൽ അടിഞ്ഞു കയറിയത്.
ചാകരയിൽ കരയിൽ എത്തിയ മത്സ്യങ്ങൾ തിരമാലക്കൊപ്പം അടിച്ചു കയറുന്നത് തീരത്തെ സാധാരണ കാഴ്ച്ചയാണ്. എന്നാൽ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് കയറിയത് രസകരമായ കാഴ്ചയായിരുന്നു. തിരക്കില്ലാത്ത നേരത്താണ് മത്സ്യങ്ങൾ അടിഞ്ഞു കയറിയതെങ്കിലും കാഴ്ച്ച രാസമായതോടെ ആളുകൾ എത്തി തുടങ്ങി. സഞ്ചിയിലും, ബാഗിലും, കവറിലുമൊക്കെയായി മത്സ്യങ്ങൾ ആളുകൾ വാരി എടുക്കുകയും ചെയ്തു. സഞ്ചാരികൾ ശുദ്ധമായ കടൽ മത്സ്യങ്ങളുമായാണ് മടങ്ങിയത്.