തൃശൂർ: മാള പൊലീസ് സ്റ്റേഷനിൽ നാൽപ്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കുഴൂർ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് (43) ആണ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
ഭാര്യയെ മർദിച്ചെന്ന പരാതിയിലാണ് വിനോദിനെ മാള സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതിനിടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് വിനോദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
അതേസമയം ഹോസ്പിറ്റലിൽ ചെലവായ തുക അടയ്ക്കാൻ തങ്ങളുടെ കൈവശം പണമില്ലെന്നും ഹോസ്പിറ്റലിൽ എത്തിച്ച പൊലീസുകാരോട് ചോദിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞതായി വിനോദിൻ്റെ ഭാര്യ സിജി പറഞ്ഞു.