ചേർപ്പ്: ഇടതുപക്ഷ വേട്ടയ്ക്കും ഇ ഡി യെ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾക്കുമെതിരെ എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന കാൽനട പ്രചരണജാഥക്ക് തുടക്കമായി.
കോടന്നൂർ സെന്ററിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബേബിജോൺ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ എം ജയദേവൻ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ കെ പി സന്ദീപ്, വൈ.ക്യാപ്റ്റൻ പി ആർ വർഗ്ഗീസ്, മാനേജർ എ എസ് ദിനകരൻ , സി സി മുകുന്ദൻ എംഎൽഎ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഷീല വിജയകുമാർ, ധർമ്മരാജൻ പൊറ്റെക്കാട്ട്, ഷൺമുഖൻ വടക്കും പറമ്പിൽ എന്നിവർ സംസാരിച്ചു.
6,7,8,9 തിയ്യതികളിലായി മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തും. വെള്ളിയാഴ്ച പാറളം കർഷക നഗറിൽ നിന്ന് ആരംഭിച്ച് അമ്മാടം, വെങ്ങിണിശ്ശേരി, പാലയ്ക്കൽ, ആനക്കല്ല്, ആറാംകല്ല്, പൂച്ചിന്നിപ്പാടം, ഊരകം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കരുവന്നൂർ ചെറിയപാലം സെന്ററിൽ സമാപിക്കും.