കാക്കശ്ശേരി: ഗ്രാമീണ വായനശാലയിൽ പുസ്തക സംവാദവും പ്രതിഭാ സംഗമവും നടത്തി. പത്മിനി ശശിധരൻ എഴുതിയ ‘യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം ‘എന്ന യാത്രാവിവരണ കൃതി അവലോകനം ചെയ്ത് ചർച്ച സംഘടിപ്പിച്ചു.
മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. കണ്ടൻറ് റൈറ്റർ ജെബിൻ കെ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസാദ് കാക്കശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ. മനോജ് മാസ്റ്റർ, എഴുത്തുകാരി പത്മിനി ശശിധരൻ ,ലോഹിദാക്ഷൻ താമരശ്ശേരി, എൻ.എസ് പുഷ്പാകരൻ , ശശിധരൻ , ലൈബ്രേറിയൻ സീത എന്നിവർ സംസാരിച്ചു.