ചാഴൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ യൂണിറ്റ് വാർഷിക പൊതുയോഗം ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല സെക്രട്ടറിയും, നാട്ടിക നിയോജക മണ്ഡലം ചെയർമാനുമായ കെ.കെ. ഭാഗ്യനാഥൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ.ആർ. ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻകാല പ്രവർത്തകനായ സുകുമാരനെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നാട്ടിക നിയോജക മണ്ഡലം ട്രഷററും,
പഴുവിൽ യൂണിറ്റ് പ്രസിഡണ്ടുമായ എൻ.കെ. ഷാജഹാൻ ഉന്നത വിജയ നേടിയ അംഗങ്ങളുടെ മക്കളെയും ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.എസ്. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വിൻസൻ്റ് സൈമൺ കണക്ക് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ പീതംബരൻ ഇയ്യാനി, കെ.എസ്. ജയശീലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല കൗൺസിലർമാരായ കെ.വി. മോഹൻദാസ്, ടി.ഡി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.