നാട്ടിക: നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമ്മിക്കുന്ന സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം എൻഎസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് സ്വിച്ച് ഓൺ ചെയ്തു.
സംവിധാനം, ചിത്രീകരണം, എഡിറ്റിംഗ്, ഡബ്ബിങ് തുടങ്ങി ഹ്രസ്വചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എൻഎസ്എസ് വളണ്ടിയേഴ്സ് തന്നെയാണ് നിർവഹിച്ചത്. ‘രക്തദാനം മഹാദാനം’ എന്നതിന്റെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിന്നും, അത്യാവശ്യഘട്ടങ്ങളിൽ രക്തം ലഭ്യമാക്കേണ്ടത്തിന്റെ ആവശ്യം കുട്ടികളിൽ എത്തിക്കുവാനും എൻഎസ്എസ് സംഘടനയുടെ ഇതുപോലെയുള്ള പ്രവർത്തനങ്ങൾ വളരെ പ്രയോജനപ്രദമാണ്. എൻഎസ്എസിന്റെ ഈ ഹ്രസ്വചിത്ര നിർമ്മാണത്തിൽ മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സ് ഭാഗഭാകാവുകയും
ചെയ്തു. ഇതിനെത്തുടർന്ന് മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും18 വയസ്സുകഴിഞ്ഞാൽ എല്ലാവരും രക്തദാനം ചെയ്യാൻ സന്നദ്ധരാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വ്യത്യസ്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന നാട്ടി കയിലെ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിന് ഇതൊരു വേറിട്ട അനുഭവമായിരുന്നു. പരിപാടിയിൽ അധ്യാപകരായ ബബിൽ, ബിന്ദു ബിമൽ, സെൻകുമാർ തുടങ്ങിയവരും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷും പങ്കെടുത്തു.