ചേർപ്പ്: പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിൽ മാരകമായി മുറിവേൽപ്പിച്ചയാളെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
പല്ലിശ്ശേരി അമ്പാടത്ത് രജീഷ് (40) ആണ് അറസ്റ്റിലായത്. ആറാ ട്ടുപുഴ ഞെരുവിശ്ശേരി കൊറ്റിക്കൽ വീട്ടിൽ ജോഷിക്കാണ് പരിക്കേറ്റത്. കൃത്യത്തിനുശേഷം ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാട്ടൂർ വെള്ളാനി പരിസരത്തുനിന്ന് ഇൻസ്പെക്ടർ സന്ദീപ്കുമാർ, എസ്ഐ എസ്. ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.