വലപ്പാട്: വലപ്പാട് ജിഡിഎം എൽ പി സ്കൂളിലാണ് ദേശീയ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി പാഠപുസ്തകത്തിലെ വന്യജീവികളുടെ കഥ സചിത്ര ചുമരാക്കിയത്.
രണ്ടാം ക്ലാസിലെ ജംഗിൾ ഫൈറ്റ് എന്ന ഇംഗ്ലീഷ് പാഠഭാഗത്തിലെ കഥ സന്ദർഭമാണ് ചുമരിൽ ദേശീയ വന്യജീവിവരാചരണത്തിന്റെ സന്ദേശ വാക്യത്തോടെ ചുവരിൽ വരഞ്ഞത്. സചിത്ര ചുവരിന്റെ സമർപ്പണം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി സംസ്ഥാന പുരസ്കാര ജേതാവ് ഫൈസൽ മാഗ്നറ്റ് നിർവഹിച്ചു. പിടി എ പ്രസിഡണ്ട് ഷൈനി സജിത്ത് അദ്ധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപകൻ സി.കെ ബിജോയ് ആർ ആർ സുബ്രഹ്മണ്യൻ, പി എം റഷീദ്, സി.ബി സുബിത എ.സി ലിജി എന്നിവർ പ്രസംഗിച്ചു.