തളിക്കുളം: ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ വയോജന സ്നേഹ സംഗമം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘടാനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ അനിത സ്വാഗതം ആശംസിച്ചു.
വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച വയോജനങ്ങളെ ആദരിച്ചു. കലാ രംഗത്തെ മികച്ച പ്രകടനത്തിന് നാടക അവാർഡ് ജേതാവ് അരവിന്ദാക്ഷ കുറുപ്പ്, എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത ശേഷം 40 വർഷത്തോളമായി പാലിയേറ്റീവ് വൊളന്റിയർ ആയി സേവനമനുഷ്ഠിച്ച പി എസ് സൽഗുണൻ , കലാ രംഗത്തെ വൈവിധ്യമാർന്ന പ്രകടനത്തിന് ചന്ദ്രിക, പ്രായത്തിനതീതമായി വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച എ കെ മുഹമ്മദ് , സാഹിത്യ രംഗത്തെ മികവിന് രാംദാസ് തളിക്കുളം, ആക്ട്സ് രക്ഷാധികാരിയായി സേവനം അനുഷ്ഠിക്കുന്ന റിട്ടയേർഡ് ആർ ഡി ഒ ഷണ്മുഖൻ തൊഴുത്തുംപറമ്പിൽ എന്നിവരെയാണ് ആദരിച്ചത്.
വയോജനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അജിത് രാജ് ക്ലാസ്സ് എടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ കെ കെ സൈനുദ്ദീൻ , അനിൽകുമാർ , തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഹനീഷ് കുമാർ, ഐ സി ഡിഎസ് സൂപ്പർവൈസർ കെ എസ് സിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വയോജനങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . അംഗൻവാടി അധ്യാപകർ , ആശ വർക്കർമാർ തുടങ്ങിവരും പങ്കെടുത്തു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ എസ് അനീഷ നന്ദി പറഞ്ഞു