കാഞ്ഞാണി: തൃശ്ശൂർ കാഞ്ഞാണി സംസ്ഥാനപാതയിൽ പെരുമ്പുഴയിൽ റോഡിന് ഇരുവശവും പുല്ലുകൾ വളർന്ന് കാടുപിടിച്ചു കിടക്കുന്നതിനാൽ യാത്ര ദുസ്സഹമായി.
വാഹനങ്ങൾ അതിവേഗത്തിൽ ചീറിപ്പാഞ്ഞു പോകുന്ന ഈ പാതയിൽ പെട്ടെന്നു സൈഡ് ഒതുക്കിയാൽ പുല്ലു വളർന്നുകിടക്കുന്നത് കാരണം വശങ്ങളിലെ അപകടാവസ്ഥ യാത്രക്കാർക്ക് പെട്ടെന്ന് മനസ്സിലാവുകയില്ല. ചിലയിടത്ത് വാഹനങ്ങൾ പുല്ലിലേക്ക് ഇറങ്ങിയാൽ പാടശേഖരത്തിലേക്ക് പതിക്കാനുള്ള സാധ്യതയുമുണ്ട്. മണലൂർ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ പ്രകാരം പാതയ്ക്ക് ഒരുവശത്ത് ചെടികളും മറ്റും നട്ടുപിടിപ്പിച്ചിരുന്നുവെങ്കിലും അതെല്ലാം പുല്ലു മൂടി കാടുപിടിച്ചു കിടക്കുകയാണ്
. ഇത് സംരക്ഷിക്കാനും പഞ്ചായത്തിൻറെ ഭാഗത്തുനിന്ന് നടപടിയില്ല. ഇതിനിടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ പാതയോരം ഇലക്ട്രിക് പോസ്റ്റുകൾ സൂക്ഷിക്കുന്ന ഇടമാക്കി മാറ്റിയിരിക്കുന്നതും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. നേർക്കു നേരെ വരുന്ന വാഹനങ്ങൾ സൈഡ് ഒതുക്കേണ്ടി വരുമ്പോൾ കുറച്ച് റോഡിൽനിന്ന് താഴേക്ക് ഇറങ്ങേണ്ട അവസ്ഥ ഉണ്ടായാൽ പുല്ലിനിടയിൽ കിടക്കുന്ന പോസ്റ്റുകൾ പെട്ടെന്ന് കാണാൻ സാധിക്കുകയില്ല. തൊട്ടടുത്ത എത്തിയാൽ മാത്രമേ ഇവ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുകയുള്ളു.
…