News One Thrissur

Uncategorized

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

മുല്ലശ്ശേരി: പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിച്ചു.

മലയാളചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമായ

അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ.എസ്. അറുമുഖൻ നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ്. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചിട്ടുണ്ട്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Related posts

അന്തിക്കാട് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പ്, നിക്ഷേപക രസീതിനെച്ചൊല്ലി തർക്കം

Sudheer K

നമ്പോര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ 22-മത് നൈമിഷാരണ്യ യജ്ഞം ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്നുവരെ

Sudheer K

കയ്പമംഗലത്ത് മിനി ലോറിയിടിച്ച് പോലീസുകാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!