കയ്പ്പമംഗലം: കയ്പ്പമംഗലത്ത് സഞ്ചരിക്കുന്ന ബാർ പിടിയിൽ. കൂരിക്കുഴി പവർ ഹൗസ് പ്രദേശത്ത് അനധികൃതമായി സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവും, ഒരു കേയ്‌സ് ബിയറും എക്‌സൈസ് റേഞ്ച് സംഘം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഇളയനാപ്പുരയ്ക്കൽ വീട്ടിൽ സുനായി എന്ന് വിളിക്കുന്ന സുനിൽകുമാർ (42)നെ കൊടുങ്ങല്ലൂർ എക്‌സൈസ് പ്രിവെൻറ്റിങ് ഓഫീസർ എ.വി. മോയിഷും സംഘവും അറസ്റ്റ് ചെയ്തു. മദ്യഷാപ്പുകൾക്ക് അവധി ഉള്ള ദിവസങ്ങളിൽ ആവശ്യക്കാർക്ക് കൂടിയ വിലയിൽ മദ്യം വീട്ടിലെത്തിച്ച് കൊടുക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. ഉദ്യോഗസ്ഥരായ പി.ആർ. സുനിൽകുമാർ, സി.വി. ശിവൻ, അഫ്സൽ, എ.എസ്. റിയാസ്, കെ.എം. തസ്‌ലീം, കെ. വിൽസൺ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.