News One Thrissur

Thrissur

ഗുരുവായൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാരുടെ യുട്യൂബ് വരുമാനം കാരുണ്യ പ്രവർത്തനത്തിന്

ഗുരുവായൂർ: ഗുരുവായൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാർ അഭിനയിച്ച ഷോർട്ഫിലിം യുട്യൂബിൽ അഞ്ചര ലക്ഷം പേർ കണ്ടപ്പോൾ ലഭിച്ച തുക അവശത അനുഭവിക്കുന്ന രോഗിയുടെ ചികിത്സക്കായി കുടുംബത്തിന് കൈമാറി.

2022 ജനുവരിയിലാണ് ഇവിടുത്തെ അന്തേവാസികളായ 16 അമ്മമാർ അഭിനയിച്ച ‘ഞങ്ങൾ’ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങിയത്. മക്കൾ ഉപേക്ഷിച്ച് മാതൃ സദനത്തിന്റെ കാരുണ്യ വലയത്തിൽ നിൽക്കുന്ന ഒരു പറ്റം അമ്മമാർ അഭിനയിച്ച ചിത്രമാണിത്. സ്ഥാപനത്തിലെ കൗൺസിലറായ പ്രസി ദിനേഷാണ് കഥയും തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്. പ്രസിഡന്റ് പങ്കജം ടീച്ചർ, സെക്രട്ടറി ബാബു എം.ജി, ട്രഷറർ മോഹനൻ. കെ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

Related posts

സാധനം വാങ്ങാൻ കടയിലെത്തിയ എട്ട് വയസുള്ള പെൺകുട്ടിയോട് ക്രൂരത, 65 കാരനായ കടയുടമക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

Sudheer K

ലോറി ഡ്രൈവര്‍ ഉറങ്ങിയ സമയത്ത് 3 ലക്ഷവുമായി കടന്ന സഹായി പിടിയില്‍: വലയിലായത് അന്തര്‍ സംസ്ഥാന മോഷ്ടാവ്

Sudheer K

മതിലകത്ത് മൊബൈൽ ഷോപ്പിന് നേരെ ആക്രമണം

Sudheer K

Leave a Comment

error: Content is protected !!