വാടാനപ്പള്ളി: വലപ്പാട് ജി.ഡി.എം. എൽ.പി. സ്കൂളിൽ വായനപ്പുരയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവർത്തന പുസ്തക പ്രദർശനം സംഘടിപ്പിച്ചു. കുട്ടികളുടെ വായനപ്പുരയിലേക്ക് സംഭാവനയായി ലഭിച്ച വിശ്വവിജ്ഞാനകോശത്തിന്റെ ഇരുപത് വാല്യങ്ങൾ പുസ്തക പ്രദർശനത്തിലുണ്ട്.
വിശ്വഹിന്ദു പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷനും ഗ്രന്ഥകാരനുമായ ജസ്റ്റിസ് എ.ആർ. ശ്രീനിവാസന്റെ മകൾ എ.എസ്. ഗീതയാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്. സ്കൂൾ മാനേജർ എ.വി. കൃഷ്ണദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സി.കെ. ബിജോയ് അദ്ധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പി.എം. റഷീദ്, എം.എ. ശ്രീദേവി, എ.സി. ലിജി, സരിത രാജ്യ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, അറബി, ഉറുദു തുടങ്ങിയ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായത്.