പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും, പി.ടി.എ.യുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അണിചേർന്നു.
റാലിക്ക് ശേഷം ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും, പുഷ്പാർച്ചനയും നടത്തി. തുടർന്ന് സംഘടന സൂപ്രണ്ട് വി.കെ. പ്രദീപ് കുമാറിന്റെ അധ്യക്ഷതതയിൽ യോഗം ചേർന്നു. യോഗം പൂർവ്വ വിദ്യാർത്ഥി ഡോ. വിഷ്ണു ഭാരതീയ സ്വാമികൾ ഉദ്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് മുഖ്യാതിഥിയായി. മുൻ പ്രിൻസിപ്പൽ കെ.എച്ച്. സാജൻ, പ്രിൻസിപ്പാൾ നിഷ, ഹെഡ്മിസ്ട്രസ്മാരായ ജെസി, ശ്രീദേവി പ്രിയേഷ്, സുഖേന്ദു സെൻ, പ്രകാശൻ കണ്ടങ്ങത്ത്, സി.ടി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ കവിതകൾ, പ്രസംഗങ്ങൾ എന്നിവ അവതരിപ്പിച്ചു. ഗാന്ധിജയന്തി ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എൽ പി, യു പി സ്കൂൾ കുട്ടികൾ തയ്യാറാക്കിയ വാർത്ത പത്രിക പ്രകാശനം ചെയ്തു.