തളിക്കുളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ശ്രീനാരായണ ധർമ്മസമാജം സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം, ജോ. സെക്രട്ടറി ഗീതാ വിനോദൻ, ട്രഷറർ സജു ഹരിദാസ്, വനിത വിഭാഗം പ്രസിഡൻ്റ് ബീന വാസൻ, കെ.ആർ. വാസൻ തുടങ്ങിയവർ സംസാരിച്ചു.
next post