അന്തിക്കാട്: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 154-ാം ജന്മദിനം അന്തിക്കാട് മണ്ഡം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഇതിനോടനുബന്ധിച്ച് കോൺഗ്രസ് ഭവനിൽ പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് വി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് ജോർജ് അരിമ്പൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജന:സെക്രട്ടറി ഷൈൻ പള്ളിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ബി. രാജീവ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ: എ.വി. യഥുകൃഷണൻ, വിചാർവിഭാഗ് സംസ്ഥാന കമ്മറ്റി അംഗം രാമചന്ദ്രൻ പള്ളിയിൽ,
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ ട്രഷറർ എ.എസ്. വാസു, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീർ പാടൂർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി കിരൺ തോമാസ് എന്നിവർ പ്രസംഗിച്ചു. സി.ആർ. വേണുഗോപാലൻ, ബൂത്ത് പ്രസിഡൻ്റുമാരായ വി. ഉണ്ണികൃഷ്ണൻ, ആൻ്റോ ജേക്കബ്, കെ.കെ. അനൂർ, ഷീജ രാജു, കെ.കെ. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.