News One Thrissur

Thrissur

ചൊവ്വൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരുക്കേറ്റു

ചേർപ്പ്: ചൊവ്വൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച്13 പേർക്ക് പരുക്കേറ്റു. മൂർക്കനാട് സ്വദേശിനി അനില, പൊറത്തിശ്ശേരി സ്വദേശിനി കല്യാണി, വത്സല,വിജിത, അഞ്ജലി, ചന്ദ്രിക, നീതു അഖില തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ചേർപ്പ് കൂർക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചെവ്വൂർ പഞ്ചിംഗ് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. തൃശ്ശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോകുകയായിരുന്ന ഹലീമ ബസ്സിന് പിന്നിൽ ഇരിങ്ങാലക്കുടയ്ക്ക് പോയിരുന്ന സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസം നേരിട്ടു.

Related posts

തളിക്കുളത്ത് പനി ബാധിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

admin

തൃശൂര്‍ ശക്തനിൽ ബ്ലേയ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ 3 പേർക്ക് പരിക്ക്

Sudheer K

കേരള പൊലീസ്‌ സേനയിലെ ആദ്യ റിപ്പോർട്ടമാർമാരുടെ ബാച്ച്‌ പുറത്തിറങ്ങി

Sudheer K

Leave a Comment

error: Content is protected !!