മനക്കൊടി: മനക്കൊടി – പുള്ള് റോഡിൽ വെള്ളം കയറി യാത്രക്കാർ ദുരിതത്തിലായി. റോഡിനോട് ചേർന്നുള്ള മെയിൻ ചാലിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കവിഞ്ഞൊഴുകി ആണ് മനക്കൊടി -പുള്ള് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മെയിൻ ചാലിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനെ തുടർന്ന് സമീപത്തെ മനക്കൊടി വാരിയംപാടവ് പാടശേഖരം നിറഞ്ഞു. മഴകനത്തതോടെ മെയിൻചാൽ നിറഞ്ഞ് കവിയുകയായിരുന്നു. റോഡിന് കുറുകെ ഉള്ള വെള്ളം ഒഴുക്കും, വെള്ളക്കെട്ടും
തുടർന്ന് ചാൽ ബണ്ടും, റോഡും തള്ളിപ്പോകാൻ ഇടയുണ്ടെന്ന് ആണ് ആശങ്ക. ചാഴുർ-താന്ന്യം പഞ്ചായത്തുകളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ കലക്ടറേറ്റുമായി ബന്ധിപ്പിക്കുന്ന ഈ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വെള്ളക്കെട്ടിലൂടെ ഉള്ള യാത്ര അപകട ഭീഷണിയായി. ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം സുഗമമായി ഒഴുകി പോവാത്തതാണ് പുത്തൻതോട്, മെയിൻചാൽ എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് കോൾ കർഷകർക്കും, യാത്രക്കാർക്കും ഒരുപോലെ ഭീഷണി ആയി.