വാടാനപ്പള്ളി: തളിക്കുളത്ത് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുലാമ്പുഴ കടവിൽ താമസിക്കുന്ന പുലാമ്പി വീട്ടിൽ ധർമന്റെ മകൻ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന സുധീഷ്. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.