News One Thrissur

Thrissur

നബിദിനത്തിന് മധുരം നൽകാൻ പതിവ് തെറ്റിക്കാതെ നവഭാരത് ക്ലബ്ബ് പ്രവർത്തകർ

അന്തിക്കാട്: അന്തിക്കാട് ജുമാമസ്ജിദിൻ്റെയും നൂറുൽ ഹുദ മദ്രസയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച്ച നടന്ന നബിദിനാഘോഷങ്ങൾക്ക് മധുരം വിളമ്പി അന്തിക്കാട് നവഭാരത് ക്ലബ്ബ് പ്രവർത്തകർ.

വർഷങ്ങളായി നബിദിന റാലിയുമായി മദ്രസ വിദ്യാർത്ഥികൾ അന്തിക്കാട് കല്ലിട വഴിയിലേക്ക് നടന്ന് വരുമ്പോൾ അവർക്കാവശ്യമായ മധുര പാനീയങ്ങൾ നൽകിയാണ് നവഭാരത് ക്ലബ്ബ് പ്രവർത്തകർ സ്വീ കരിച്ചിരുന്നത്.വ്യാഴാഴ്ച്ച രാവിലെ മുതൽ കനത്ത മഴ പെയ്തതോടെ നബിദിന റാലി മാറ്റി വെച്ചേക്കുമോ എന്ന സംശയത്തിൽ നവഭാരത് ക്ലബ്ബ് പ്രസിഡൻറ് സന്തോഷ് വാര്യർ, ഭാരവാഹികളായ കെ.എസ്. സനീഷ്, സജയ് മാണിക്യത്ത്, എന്നിവർ മധുര പാലഹാരങ്ങളുമായി മസ്ജിദ് കോപൗണ്ടിലെത്തി നബിദിനാഘോഷങ്ങളിൽ പങ്കാളികളാവുകയും മധുര വിളമ്പുകയുമായിരുന്നു.

Related posts

സഹകരണ ബാങ്കിലെ ലക്ഷങ്ങളുടെ അഴിമതി പുറത്തു കൊണ്ടു വരുന്നതിന് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്

Sudheer K

ജൂലൈ ഒന്നിന് മുറ്റിച്ചൂരിൽ “ഇശൽ രാവ്”

Sudheer K

ഇരിങ്ങാലക്കുടയിൽ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!