പട്ടിക്കാട്: പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി.ഒ. സെബാസ്റ്റ്യന്റെ പക്കൽ നിന്ന് കൂലിപ്പണം പിടിച്ചു. ഓഫീസിൽ നിന്നിറങ്ങിയ ശേഷം റേഞ്ചറുടെ വാഹനം തടഞ്ഞാണ് പണം പിടിച്ചെടുത്തത്.
സംഭ വത്തിൽ തൃശ്ശൂർ വിജിലൻസ് കേസ് എടുത്തു. പതിനായിരം രൂപയോളമാണ് പിടിച്ചത്. നേരത്തെ കൈക്കൂലിക്കേസിൽ പിടിയിലായി ജയിൽ ശിക്ഷ ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് സെബാസ്റ്റ്യൻ. സസ്‌പെൻഷൻ കാലാവധിക്ക് ശേഷം സർവീസിൽ
കയറിയ ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചിരുന്നത്. വളരെ നാളുകളായി വിജിലൻസ് നീരീക്ഷണത്തിലായിരുന്നു. വിജിലൻസ് ഡിവൈഎസ്പി. ജിം പോളിന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി. റോഡ്സ് വിഭാഗം അസി.എൻ. ജിനീയർ സാറ്റിഷ് സൈമൺ ഉൾപ്പെടുന്ന വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സെബാസ്റ്റ്യന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.