വരന്തരപ്പിള്ളി: പുതുക്കാട് – വരന്തരപ്പിള്ളി പ്രധാന റോഡിൽ പൈപ്പ് പൊട്ടി. വെള്ളമൊഴുകിപ്പരന്ന് റോഡ് ചെളിക്കുളമായി. വരന്തരപ്പിള്ളി ലോർഡ്സ് അക്കാദമിക്ക് സമീപമാണ് പൈപ്പ് പൊട്ടിയത്.
പ്രധാന പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ഒഴുകിയതോടെ തകർന്ന റോഡിൽ മണ്ണ് നിറഞ്ഞിരിക്കുകയാണ്. വെള്ളവും ചെളിയും തെറിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും ദുരിതമായി. കഴിഞ്ഞദിവസം ഉച്ചയോടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയതാണ്. അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.