News One Thrissur

Thrissur

നബിദിനാഘോഷം നാളെ

അന്തിക്കാട്: വ്യാഴാഴ്ച്ച നടക്കുന്ന നബിദിനത്തെ വരവേൽക്കാൻ മസ്ജിദുകളും, മദ്രസകളും വിശ്വാസി ഭവനങ്ങളുമൊരുങ്ങി. മീലാദാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിലെമ്പാടും മൗലിദ് സദസുകളും, ഘോഷയാത്രകളും, മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.

വിപുലമായ ഒരുക്കങ്ങളാണ് ഓരോ മസ്ജിദുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. മസ്ജിദുകളും, മദ്രസകളും പരിസരങ്ങളും ദീപാലങ്കാരങ്ങളാൽ വർണ്ണാഭമാണ്. റബീഉൽ അവ്വൽ ഒന്ന് മുതൽ മസ്ജിദുകളിലും വിശ്വാസികളുടെ ഭവനങ്ങളിലും മൗലിദുകൾ നടന്ന് വരുന്നുണ്ട്. വ്യാഴാഴ്ച്ച പുലർച്ചെ 4ന് ശേഷം മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസുകൾ നടക്കും. മഹല്ല് ഖത്തീബുമാരും, മദ്രസ സദർമുഅല്ലിമുമാരും നേതൃത്വം

നൽകും. രാവിലെ നബിദിന റാലികളും നടക്കും. ഇശലുകൾ ചാലിച്ച ബൈത്തുകൾക്കൊപ്പിച്ച് ഇമ്പമാർന്ന ഈരടികളോടെ ദഫ് മുട്ടിൻ്റെയും, അറവനമുട്ടിൻ്റെയും അകമ്പടികളോടെയാകും പല സ്ഥലങ്ങളും ഘോഷയാത്രകൾ കടന്ന് പോവുക. നബിദിന റാലികൾ കാണുന്നതിനായി റോഡരുകിൽ നിൽക്കുന്നവർക്ക് മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നേത്വത്തിൽ മധുരം വിതരണം ചെയ്യും.

Related posts

പ്രവീൺ റാണയെ പത്ത് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു, പണം ബിസിനസിൽ നിക്ഷേപിച്ചതായി റാണ

Sudheer K

നവനീത്‌ ശര്‍മ്മ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി: ഐശ്വര്യ ഡോംഗ്രെയെ ഐ.ആര്‍.ബി. കമാന്‍ഡന്റ് ആയി നിയമിച്ചു

Sudheer K

വൈദ്യുതി ചാർജ് വർദ്ധനവ്: കണ്ടശാംകടവ് കെഎസ്ഇബി ഓഫീസിലേക്ക് എൻഡിഎ മാർച്ച് നടത്തി

Sudheer K

Leave a Comment

error: Content is protected !!