News One Thrissur

Thrissur

ചാവക്കാട് നഗരത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: ചാവക്കാട് നഗരത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മണത്തല സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല പഴയപാലത്തിന് അടുത്ത് വലിയകത്ത് വീട്ടിൽ സെയ്തുവിന്റെ മകൻ അഫ്സൽ (33)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം. ചാവക്കാട് സബ് ജയിലിന് കിഴക്ക് ഭാഗത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ വരാന്തയിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തെ വ്യാപാരികൾ ആണ് മൃതദേഹം ആദ്യം കണ്ടത്. ചാവക്കാട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

സ്വാമിയേ ശരണമയ്യപ്പ !

admin

തളിക്കുളത്ത് ജീവിത ശൈലി രോഗ നിർണ്ണയ ക്യാംപ്.

admin

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!