News One Thrissur

Thrissur

ചാവക്കാട് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തി, പിഴ ചുമത്തി

ചാവക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യങ്ങൾ പൊതു സ്ഥലത്തേക്ക് വലിച്ചെറിയുന്നവർക്ക് എതിരെയും, വൃത്തിഹീനമായ സാഹചര്യത്തിൽ
പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെയും ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വ്യാപകമായി പരിശോധന നടത്തി.

തദ്ദേശ സ്വയംവരണ അസ്സി. ഡയറക്ടർ ആന്റണിയുടെ നേതൃത്വത്തിൽ ആണ് നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകൾ, റെസ്റ്റോറന്ററുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ, മലിനജലം പുറത്തേക്ക് വിട്ടവർക്കെതിരെയും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയവർക്കെതിരെയും, വൃത്തിഹീനമായ സാഹചര്യത്തിൽപ്രവർത്തിച്ച

സ്ഥാപനങ്ങൾക്കെതിരെയും ആയി ഒരു ലക്ഷം രൂപയോളം പിഴ ചുമത്തി. ഇവർക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരസഭ സെക്രട്ടറി എം.എസ്. ആകാശ്, ക്ലീൻ സിറ്റി മാനേജർ അഞ്ജു.കെ.തമ്പി, രണ്ടാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ സി.എം. ആസിയ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി. ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

Related posts

പെരുന്നാൾ ആഘോഷത്തിനിടെ ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

തൃശൂർ ഓപ്പറേഷൻ പി ഹണ്ട് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു; വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡ്

Sudheer K

ഏങ്ങണ്ടിയൂർ സ്വദേശിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Husain P M

Leave a Comment

error: Content is protected !!