News One Thrissur

Thrissur

പെരിങ്ങോട്ടുകര വെണ്ടരയിൽ വീടുകയറി ആക്രമണം

പെരിങ്ങോട്ടുകര: വെണ്ടരയിൽ ബൈക്കിലെത്തിയ രണ്ടുപേർ വീടുകയറി ആക്രമണം നടത്തി. തെക്കെചാലിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്.

വീടിന്റെ മുൻ വശത്തെ രണ്ട് ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ബൈക്കുകളും തട്ടി മറിച്ചിട്ടു. തടയാൻ ശ്രമിച്ച ബാലകൃഷ്ണനെയും കയ്യേറ്റം ചെയ്തു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ബാലകൃഷ്ണന്റെ മകൻ രഞ്ജിത്തുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് കരുതുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Related posts

തളിക്കുളത്ത് ഭീമൻ മലമ്പാമ്പിനെ പിടികൂടി

Sudheer K

വടക്കേക്കാട് സൈക്കിളും ബുള്ളറ്റും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

Husain P M

അരിമ്പൂരിൽ തമിഴ് നാട്ടുകാരന്റെ കൊലപാതകം: 2 പ്രതികൾ അറസ്റ്റിൽ

Husain P M

Leave a Comment

error: Content is protected !!