കയ്പമംഗലം: ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടയില്‍ പട്ടാപ്പകല്‍ മോഷണം 2500 രുപയോളം കവര്‍ന്നു, കയ്പമംഗലം പന്ത്രണ്ടിലെ വാട്ടര്‍ടാങ്ക് റോഡിലുള്ള ചായക്കടയിലാണ് കള്ളന്‍ കയറിയത്. മൂന്ന് പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. അയിരൂര്‍ സ്വദേശി ഏറാട്ട് ജയന്നിവാസന്റെ കടയാണിത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെ സാധനങ്ങള്‍ വാങ്ങാന്‍ കാളമുറിയില്‍ പോയി മടങ്ങിയെത്തിയപ്പോഴേക്കുമാണ് കടയില്‍ കള്ളന്‍ കയറിയത്. ഏതാനും ദിവസം മുമ്പ് കാളമുറി സെന്ററിലെ മറ്റൊരു പെട്ടിക്കടയില്‍ നിന്നും സമാന രീതിയില്‍ പണം നഷ്ടപ്പെട്ടിരുന്നു.
previous post