കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂര്‍ അസ്മാബി കോളേജിനടുത്ത് മദ്യസല്‍ക്കാരത്തിനിടെ കാവുങ്ങല്‍ ധനേഷ് എന്ന യുവാവിനെ അടിച്ചുകൊന്ന കേസില്‍ സുഹൃത്തുക്കളായ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
പി.വെമ്പല്ലൂര്‍ സ്വേദശികളായ പണിക്കശേരി വീട്ടില്‍ ഭാഗ്യരാജ് എന്ന അനു (38), കാവുങ്ങല്‍വീട്ടില്‍ അക്ഷയ്കൃഷ്ണ (22) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈീകീട്ടോടെയാണ് ധനേഷ് കൊല്ലപ്പെട്ടത്. സംഭവ ദിവസം ധനേഷിന്റെ വീട്ടില്‍ വെച്ച് ധനേഷും അനുവും തമ്മില്‍ മദ്യപിക്കുന്നതിനിയുണ്ടായ വാക്കുതര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കും. പരസ്പരം സംഘട്ടനമായതോടെ അനു ആയുധം കൊണ്ട് ധനേഷിന്റെ തലയില്‍ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനു പകരം ചോദിക്കാനായി ധനേഷും സുഹൃത്തുക്കളും അനുവിന്റെ വീട്ടിലെത്തുകയും
ബഹളമുണ്ടാക്കുകയും ചെയ്തു. അനു പോലീസിനേ വിളിച്ചുവരുത്തിയതോടെ പോലീസെത്തി ധനേഷിന്റെ സുഹൃത്തുക്കളെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകായിരുന്നു. ബന്ധുവായ അക്ഷയ് കൃഷ്ണയെ വളിച്ചുവരുത്തിയ അനു, ധനേഷിനെ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് ധനേഷ് ഷാപ്പിനടുത്ത് കുഴഞ്ഞുവീണത്. അതെ സമയം നേരത്തെ തലക്കേറ്റ മാരകമായ അടിയില്‍ ആന്തരിക രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കുകയും ചെയ്തതാണ് ധനേഷിന്റെ മരണകാരണമെന്നാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.