കാഞ്ഞാണി: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, വനിത ശിശു വികസന വകുപ്പിൻ്റെയും, ഐസിഡിഎസ് അന്തിക്കാടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞാണിയിൽ പോഷൻ അഭിയാൻ എന്ന പേരിൽ പോഷക മാസാചരണം സംഘടിപ്പിച്ചു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മണലൂർ പഞ്ചായത്ത് പ്രസിഡണ്ട് സൈമൺ തെക്കത്ത് അദ്ധ്യക്ഷനായി. ജില്ലവനിത ശിശുവികസന ഓഫീസർ പി. മീര, അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സമിത അജയകുമാർ, ,ബ്ലോക്ക് അംഗങ്ങളായ പി.എസ്. നജീബ്, സി.കെ. കൃഷ്ണകുമാർ ,ശിശു വികസന പദ്ധതി ഓഫീസർ എൽ. രഞ്ജിനി. എന്നിവർ സംസാരിച്ചു. ബോധവത്‌ക്കരണ റാലി, പോഷകാഹാര പ്രദർശനം, ആരോഗ്യ പരിശോധന, വളർച്ച നിരീക്ഷണം, പാചക മത്സരം, ബഡ്ജറ്റ് മെനു മത്സരം, ക്വിസ് മത്സരം, കൗമാരകുട്ടികളുടെ പ്രോഗ്രാം എന്നി പരിപാടികളും അരങ്ങേറി.