തൃശ്ശൂർ: അമൃതവിദ്യാലയം വിദ്യാർഥികൾ തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽ ഭാഗം ശുചീകരിച്ചു. മാത അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. 200 വിദ്യാർഥികൾ പങ്കെടുത്തു. ഭക്ഷണബാക്കി, പ്ലാസ്റ്റിക്, തുണി, പേപ്പർ തുടങ്ങിയ മാലിന്യങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. പ്രിൻസിപ്പൽ ബ്രഹ്മചാരിണി സാമഗീതാമൃത ചൈതന്യ, വൈസ് പ്രിൻസിപ്പൽ എം. ഷൈനി, അമൃത, ഷിംന, കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമ്മിഷണർ സ്വപ്ന, വടക്കുന്നാഥക്ഷേത്രം മാനേജർ സരിത തുടങ്ങിയവർ പങ്കെടുത്തു.