തൃശ്ശൂർ: മദ്യലഹരിയിൽ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. പാലിശ്ശേരി പാലയ്ക്കൽ നമ്പിയത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിൽ തമിഴ്നാട് തെങ്കാശി ചിന്താമണി നാടാർമഠത്തിൽ അർബുതരാജി (55) നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. മദ്യലഹരിയിലായിരുന്ന അർബുതരാജ് ശനിയാഴ്ച
ഉണ്ണികൃഷ്ണൻ കണ്ണംകുളങ്ങരയിലെ വീട്ടിൽ നിൽക്കുന്നത് കണ്ടതോടെ ആക്രമിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനെ ബ്ലേഡ് കൊണ്ട് തലയിലും നെറ്റിയിലും കൈയിലും വരഞ്ഞ് മുറിവേൽപ്പിക്കുകയും കല്ല് കൊണ്ട് കുത്തി ഇടതുകൈയുടെ എല്ല് പൊട്ടിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് മദ്യപിച്ചുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അർബുതരാജിനെ റിമാൻഡ് ചെയ്തു.