മാള: കുരുവിലശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ. എ.കെ. ഉന്മേ ഷ് പരിശോധിച്ചു. പ്രദേശവാസിയായ ഏരിമ്മൽ ഷിബുവിന്റെ ഒരു മാസം പഴക്കമുള്ള മൃതദേഹമാണ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച മൂന്നേകാലോടെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി ഡോ. എ.കെ. ഉന്മേഷ് വിശദമായി പരിശോധിച്ചശേ ഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയേ വ്യക്തമാകൂവെന്നാണ് സൂചന. മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഒരുമിച്ചുചേർന്ന അവസ്ഥയിലാണ്. പോലീസ് വിരലട പരിശോധകരും രാസ പരിശോധനാവിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹത്തിൽനിന്ന് പതിനഞ്ച് മീറ്ററോളം മാറിക്കിടന്ന അസ്ഥികളിൽ ശേഷിക്കുന്ന
ഭാഗം പോലീസ് നായയെത്തിയാണ് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ അസ്ഥിയിൽ കടിയേറ്റ പാടുണ്ടായിരുന്നു. മൃതദേഹത്തിൽ നിന്ന് നായയോ കുറുക്കനോ കടിച്ചുകൊണ്ടിട്ടതാകാനാണ് സാധ്യത. ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രെ ഞായറാഴ്ച രാത്രി സ്ഥലത്തെ ത്തി പരിശോധന നടത്തിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലാണ് മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃ തദേഹം ഇരിങ്ങാലക്കുട ശ്മശാനത്തിൽ സംസ്ക്കരിച്ചു.