അന്തിക്കാട്: അന്തിക്കാട് പാടശേഖരത്തിലെ 2000 ഏക്കറിൽ ഉപ്പുവെള്ളം കാരണം കൃഷിയിറക്കാൻ സാധിക്കുന്നില്ലെന്നും നടപടിയെടുക്കണമെന്നും കർഷക കോൺഗ്രസ് ജില്ലായോഗം ആവശ്യപ്പെട്ടു.
കളക്ടറുടെ നിർദേശപ്രകാരം കെ.എൽ.ഡി.സി.യോട് ഷട്ടർ തുറന്നുവിട്ട് ഉപ്പുവെള്ളം കളയാൻ പറഞ്ഞിട്ട് നടപടിയുണ്ടായിട്ടില്ല. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എം.എ ഫ്. ജോയി, കെ.എൻ. ഗോവിന്ദൻ കുട്ടി, മനോജ് ഭാസ്കരൻ, പി.യു. ചന്ദ്രശേഖരൻ, കെ.സി. ശിവദാസൻ, എ.ആർ. സുകുമാരൻ, ശ്രീധരൻ ഇരിങ്ങാലക്കുട, അഡ്വ. രാജീവ്, അഗസ്റ്റിൻ ജോസഫ്, പി.ടി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.