ചാവക്കാട്: വടക്കേ ബൈപ്പാസ് റോഡിൽ ടിപ്പർ ലോറിയിൽ തട്ടിയ ബൈക്ക് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാലക്കാട് പെരിങ്ങോട് ശങ്കർ നിവാസിൽ ബിനു (40) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ടിപ്പർ ലോറിയിൽ തട്ടി ബിനു ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻവശത്തെ ടയർ കയറി ഇറങ്ങി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ചാവക്കാട് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ബിനുവിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.