കോടശ്ശേരി: കുറ്റിച്ചിറ പൊന്നാമ്പിയോളിയിൽ കമ്പി വടികൊണ്ട് അടിയേറ്റ് 80 വയസ്സുകാരൻ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. തോട്ടാൻ വീട്ടിൽ ജോബി (55) യാണ് അറസ്റ്റിലായത്. തലയ്ക്ക് പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോബിയെ ഞായറാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ച് സിഐ എച്ച്.എൽ. സജീഷ് അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച മാളിയേക്കൽ ഔസേപ്പിന്റെ സംസ്കാരം നടത്തി.