News One Thrissur

Thrissur

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ അച്ഛനും, മകനും അറസ്റ്റിൽ

മതിലകം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ ബാങ്ക് ഗോൾഡ് അപ്രൈസറും, മകനും അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി മാങ്ങാട്ടുകര വീട്ടിൽ ദശരഥൻ (59), മകൻ ജിഷ്ണു പ്രസാദ്( 27 ) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പലൂർ ശാഖയിലാണ് ഇവർ മുക്കുപണ്ടം പണയം വെച്ച് 23,500 രൂപ തട്ടിയെടുത്തത്.കനറാ ബാങ്ക് റീജണൽ ഓഫീസിലെ ഗോൾഡ് അപ്രൈസറായ ദശരഥൻ ബാങ്കിന്റെ വെമ്പല്ലൂർ ശാഖയിൽ പകരക്കാരനായി എത്തിയ ജൂൺ ആറിനാണ് മകൻ ജിഷ്ണു പ്രസാദ് മുക്കുപണ്ടം പണയംവെച്ചത്. ഈ മാസം നടത്തിയ ഓഡിറ്റിങ്ങിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് ബാങ്ക് മാനേജർ മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള,ഇരിങ്ങാലക്കുട ശാഖകളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ.മാരായ എൻ.പി. ബിജു, റിജി, സി.പി.ഒ. ഷനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Related posts

പാവറട്ടിയിൽ വാടകയ്ക്ക് നൽകിയ വീട് ഒഴിഞ്ഞുനൽകുന്നത് സംബന്ധിച്ച് തർക്കം; മൂന്നുപേർക്ക് പരിക്ക്

Sudheer K

ഏനാമാവ് – പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയൻ വാർഷികം

Husain P M

വാടാനപ്പള്ളിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Husain P M

Leave a Comment

error: Content is protected !!