കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ അഞ്ചപ്പാലത്ത് വർക്ക് ഷാപ്പ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടലായി സ്വദേശി കരിപ്പക്കുളം റഷീദ് (48) ആണ് മരിച്ചത്. അഞ്ചപ്പാലം എരിശ്ശേരിപാലം റോട്ടിൽ പ്രവർത്തിക്കുന്ന കാർ വർക്ക് ക്ഷോപ്പിലെ ജീവനകാരനാണ് റഷീദ്. ശനിയാഴ്ച വൈകീട്ട് ഇയാൾ വീട്ടിൽ പോകാതെ വർക്ക് ഷോപ്പിൽ തന്നെ തങ്ങുകയായിരുന്നു. ഇന്ന് രാവിലെ വർക്ക് ഷോപ്പ് ഉടമ സാഫിർ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.