കുറ്റിച്ചിറ: വെള്ളിക്കുളങ്ങര കുറ്റിച്ചിറക്കു സമീപം അയല്‍വാസികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് വയോധികന്‍ കമ്പിവടികൊണ്ടുള്ള അടിയേറ്റു മരിച്ചു.
പൊന്നമ്പിളിയോളി മാളിയേക്കൽ വറീതിന്റെ മകൻ ഔസേപ്പ് (80) ആണ് മരിച്ചത്. അയൽവാസി തോട്ടിയാൻ ജോബി (55) ആണ് ഇയാളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിക്കും പരിക്കേറ്റു. ഇയാൾ പോലീസ് നിരീക്ഷണത്തിൽ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഔസേപ്പിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ ആണ്. ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഔസേപ്പും ജോബിയും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെള്ളിക്കുളങ്ങര പോലിസ് കേസെടുത്തു.