കുന്നംകുളം: നഗരസഭാ ഓഫീസിനു സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു.
മോഷണത്തിനായി കയറിയ പ്രതി നാലു പവനോളം മോഷ്ടിച്ചു. സുൽത്താൻബത്തേരി പ്ലാമൂട്ടിൽ സാബു (52)വിനെയാണ് നല്ലളം പോലീസിൽനിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏപ്രിൽ 20-നാണ് കുന്നംകുളത്തെ ഡോക്ടറുടെ വീട്ടിൽനിന്ന് നാലുപവൻ സ്വർണാഭരണം മോഷ്ടിച്ചത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു മോഷണക്കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് കുന്നംകുളത്തെ ഡോക്ടറുടെ വീട്ടിലെ മോഷണവും സമ്മതിച്ചത്. പ്രതിയെ ഡോക്ടറുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.