കയ്പമംഗലം: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് പിഞ്ചുകുഞ്ഞുൾപ്പടെ മൂന്ന് പേർക്ക് പരിക്ക്. ദേശിയ പാത 66 കയ്പമംഗലം പനമ്പിക്കുന്നില്‍ആയിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരായിരുന്ന ചളിങ്ങാട് സ്വദേശി കൊള്ളിക്കത്തറ സുൻദാസ്, മകൻ ഐവാൻ എറിൻ, സുൻദാസിന്റെ സഹോദരി ഷഹാന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ്‌സ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആയിരുന്നു അപകടം. ഹൈവെയിൽ നിന്നും ചളിങ്ങാട് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ബസ് ഇടിച്ചത്. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന വലിയപറമ്പിൽ ബസ് ആയിരുന്നു ഇടിച്ചത്.