ചാവക്കാട്: തെക്കെ ബൈപാസ് റോഡില്‍ ചരക്ക് ലോറി ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തകർത്ത് കാനയിലേക്ക് ചരിഞ്ഞ് അപകടം.അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.എതിർദിശയിൽ വരികയായിരുന്ന മറ്റൊരു ലോറിക്ക് സൈഡ് കൊടുത്തതോടെ നിയന്ത്രണം വിട്ട ചരക്ക് ലോറി സമീപത്തെ ഇലട്രിക് പോസ്റ്റിലും ട്രാൻസ്ഫോർമറിന് വേണ്ടി സ്ഥാപിച്ച ഇലട്രിക് പോസ്റ്റിലും ഇടിച്ച്
നിയന്ത്രണം വിട്ട് സമീപത്തെ കാനയിലേക്ക് ചെരിയുകയായിരുന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ചരക്കുമായി പെരുമ്പാവൂരിൽ നിന്ന് പൂനൈയിലേക്ക് പോകുന്ന ലോറിയാണ് ചാവക്കാട് തെക്കേ ബൈപ്പാസ് റോഡിൽ നിന്ന് തെന്നി ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തകർത്ത് കാനയിലേക്ക് ചെരിഞ്ഞത്.പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.