പുതുക്കാട്: കാലാവധി പൂർത്തിയാക്കാൻ മൂന്നുമാസം അവശേഷിക്കെ കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാളെ അറസ്റ്റു ചെയ്തു. ആമ്പല്ലൂർ കൊട്ടേക്കാട്ടുകാരൻ സ്റ്റാലിനാ(34)ണ് അറസ്റ്റിലായത്. കാപ്പ ചുമത്തി ഒരുവർഷത്തേക്ക് നാടുകടത്തിയ ഇയാൾ സ്ഥലത്തെത്തിയിട്ടുണ്ടന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു അറസ്റ്റ്. പുതുക്കാട് പോലീസ് എസ്എച്ച്ഒ യു.എച്ച്. സുനിൽദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. .
previous post