കുതിരാൻ: ഇരട്ടക്കുഴൽ തുരങ്കത്തിനുള്ളിൽ ഇരുചക്രവാഹനങ്ങളിൽ ചരക്കുലോറിയിടിച്ച് ഒരാൾക്ക് പരിക്ക്. വണ്ടിത്താവളം സ്വദേശി അഭിലാഷി (29)നാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മഴ പെയ്തതിനെത്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള തുരങ്കമുഖത്തോടു ചേർന്ന് നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങളിൽ ഇതേ ഭാഗത്തേക്കു വന്ന ചരക്കു ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ 108 ആംബുലൻസിൽ പട്ടിക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
next post