News One Thrissur

Thrissur

തൃശ്ശൂരിൽ 1.80 കോടിയുടെ സ്വർണം തട്ടിയ സംഭവം; രണ്ടാംപ്രതി പിടിയിൽ

തൃശ്ശൂർ: ആഭരണ നിർമാണശാലയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി 1.80 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടാംപ്രതി അറസ്റ്റിൽ, അരിമ്പൂർ മനക്കൊടി കോലോത്തുപറമ്പിൽ വീട്ടിൽ നിഖിൽ (30)ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഒന്നാം പ്രതി യുൾപ്പെടെ ഏഴുപേർ നേരത്ത അറസ്റ്റിലായിരുന്നു. ഇനിയും ഏഴുപേർ പിടിയിലാകാനുണ്ട്. കവർച്ചാസംഘം ആദ്യം സ്വർണക്കവർച്ചയ്ക്ക് പദ്ധതിയിട്ടത് മാർത്താണ്ഡത്തുനിന്ന്.

സെപ്റ്റംബർ ഒന്നിന് കവർച്ച നടത്താനാണ് പദ്ധതിയിട്ടിരുന്ന തെന്നും അറസ്റ്റിലായവർ നൽകിയ മൊഴികളിൽനി ന്ന് വ്യക്തമായി. ജൂവലറി ജീവനക്കാർ സ്വർണവുമായി തീവണ്ടി കയറിയെന്ന് പ്രതിക ളിൽ ചിലർ റെയിൽവേ സ്റ്റേഷനിലെത്തി ഉറപ്പിക്കുകയും ചെയ്തിരുന്നു. അരണാട്ടുകരയിലെ വാടക വീട്ടിൽ വെച്ചാണ് ഇതിന്റെ ഗുഢാലോചന നടന്നത്. സ്വർണം മാർത്താണ്ഡത്തേക്ക് പു റപ്പെട്ടുവെന്ന് ഉറപ്പിച്ചശേഷം പ്രതികളിൽ ചിലർ വാടകയ്ക്ക് വിളിച്ച കാറിൽ മാർത്താണ്ഡത്തേക്ക് പുറപ്പെട്ടു. സംഘത്തിലെ ഒരാളെ പരിചയമുള്ളവരാണ് സ്വർണവുമായെത്തിയതെന്നതിനാൽ ഇവർ വീണ്ടും പദ്ധതി

മാറ്റുകയായിരുന്നു. സെപ്റ്റംബർ ഏഴിന് തൃശ്ശൂരിൽ വെച്ച് സ്വർണം കവരാൻ വീണ്ടും ശ്രമിച്ചു. എന്നാൽ രാത്രി 12 വരെ കാത്തിരുന്ന ശേഷമാണ് അന്ന് ഇവിടെനിന്ന് സ്വർണാഭരണങ്ങൾ കൊണ്ടുപോകുന്നില്ലെന്ന് മനസ്സിലാക്കിയത്. തുടർന്നാണ് എട്ടിന് കവർച്ച നടത്തുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി ബ്രോൺസൺ മുൻപ് സ്ഥാപനത്തി ലെ ജീവനക്കാരനായിരുന്നു. കമ്മിഷൻ വ്യവസ്ഥയിൽ ഇയാളായിരുന്നു സ്വർണാഭരണങ്ങൾ വിതരണം നടത്തിയിരു ന്നത്. ചില പ്രശ്നങ്ങൾ മൂലം ഇയാളെ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ വൈരാഗ്യമാണ് കവർച്ചയ്ക്ക് കാരണമായത്. കവർച്ചയ്ക്കുശേഷം നെല്ലായിയിലെ മോട്ടോർപ്പുരയിലും മറ്റും ഒളിച്ചുതാമസിക്കുന്നതിനിടെയാണ് നിഖിൽ അറസ്റ്റിലാകുന്നത്.

Related posts

അരിമ്പൂരിൽ സംയോജിത വിഷരഹിത പച്ചക്കറി കൃഷിയിറക്കി

Sudheer K

കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച ശ്രമം

Sudheer K

മുറ്റിച്ചൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Sudheer K

Leave a Comment

error: Content is protected !!