വലപ്പാട്: പൈനൂർ പല്ലയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് പാമ്പുകടിയേറ്റു. ആസ്സാം സ്വദേശി കിഷൻ ആണ് പാമ്പുകടിയേറ്റത്. ഇരിങ്ങാലക്കുടയിൽ നിന്ന് പല്ലയിലെ കോഴിക്കടയിലേക്കെത്തിച്ച കോഴികളെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ പുലർച്ചെ നാലേകാലോടെയാണ് സംഭവം. പരിക്കേറ്റ യുവാവിനെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമല്ല.
previous post