ഏങ്ങണ്ടിയൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിഭജിക്കപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 1, 2, 3, 4,16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും, ചേറ്റുവ ജി.എം.യു.പി സ്കൂളിലേക്കും, മദ്രസയിലേക്കും, പഞ്ചായത്ത് കുടുംമ്പാരോഗ്യ കേന്ദ്രത്തിലേക്കും, ജുമാ അത്ത് പള്ളിയിലേക്കും, വാളക്കായി ശ്രീ സുബ്രമണ്ണ്യ ക്ഷേത്രത്തിലേക്കും, പഞ്ചായത്ത് പൊതു ശ്മശാനത്തിലേക്കും കിലോമീറ്റർ വളഞ്ഞു പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ചേറ്റുവ ജി.എം. യു.പി. സ്കൂളിനടുത്ത് അടിപ്പാതയോ, നടപ്പാതയോ നിർമിക്കണമെന്നാവശ്യപ്പട്ട് ചേറ്റുവ നാഷണൽ ഹൈവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചേറ്റുവ എം.ഇ.എസ് സെന്ററിൽ ജനകീയ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ മുതിർന്ന പത്രപ്രവർത്തകൻ എം.പി. സുരേന്ദ്രൻ
ഉദ്ഘാടനം ചെയ്തു. ജന സാന്ദ്രമായ ചേറ്റുവയിൽ ഒരു ജനതയെ പവിഭജിക്കുന്ന അടിപാത സമരത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് ഏവരും ഒന്നിക്കണമെന്ന് എം.പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രധിഷേധ ധർണയിൽ പഞ്ചായത്ത് മെമ്പറും, ആക്ഷൻ കൗൺസിൽ ചെയർമാനുമായ സുമയ്യ സിദ്ധീക്ക് അദ്ധ്യക്ഷത വഹിച്ചു. ലാലൂർ സമര നായകൻ ടി.കെ. വാസു, കവയത്രി ബൾക്കീസ് ബാനു, ആക്ഷൻ കൗൺസിൽ കൺവീനർ എസ്.എ. നജീബ് ബാബു, ചാവക്കാട് താലൂക്ക് വികസന സമിതി അംഗം ഇർഷാദ്. കെ. ചേറ്റുവ, മഹല്ല് പ്രസിഡന്റ് വി.പി. അബ്ദുൽ ലത്തീഫ് ഹാജി, സാംസ്ക്കാരിക പ്രവർത്തകരായ എം.എ. സീബു , കെ.പി.ആർ. പ്രതീപ് സംഘാടക സമിതി കോഡിനേറ്റർ പി.എം. മുഹമ്മദ് റാഫി അഡ്വ. ദിൽഷാ ഹബീബ്, സെറീന നജീബ് ബാബു എന്നിവർ പ്രസംഗിച്ചു.